ആംസ്റ്റെര്‍‍ഡാമി ലേക്ക് ഒരു റോഡ്‌ യാത്ര.

ആംസ്റ്റെര്‍‍ഡാമി ലേക്ക് ഒരു റോഡ്‌ യാത്ര.

ഇന്ന് June 16, 2017 വെള്ളിയാഴ്ച. സമയം രാത്രി 9 മണി, യൂറോപ്പില്‍ പതിവുള്ളത് പോലെ രാത്രി 9 മണി ആയിട്ടും നേരം ഇരുട്ടിയിട്ടില്ല.. തണുത്തു വിറച്ചൊരു കടല്‍ക്കാറ്റ്‌ കോപെന്‍ഹേഗെന്‍ പട്ടണത്തില്‍ ചുറ്റിപ്പറന്നു നടപ്പുണ്ട്. കുളിര് കോരുന്നൊരു കാറ്റ് എന്‍റെ മനസ്സിലും... ഈ യാത്രയില്‍ കൂടെയുള്ളത് സഹപ്രവര്‍ത്തകനായ ഹര്‍ഷ യാദവ് ആണ്. എന്നേക്കാള്‍ വലിയ സഞ്ചാര പ്രീയനാണ് ഹര്‍ഷ. കഴിഞ്ഞ ആഴ്ചകളില്‍ അവന്‍ ഒറ്റയ്ക്ക് ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ജോലിത്തിരക്കുകള്‍ കാരണം എനിക്ക് കൂടെ പോകാന്‍ പറ്റിയില്ല. പക്ഷെ ഇനിയുള്ള രണ്ടു ദിവസങ്ങള്‍ എന്നിലെ സഞ്ചാരിക്ക് മാത്രം അവകാശപ്പെട്ടതാവണം എന്നുറപ്പിച്ചിരിക്കുന്നു. സ്വപ്ന നഗരമായ ആംസ്റ്റെര്‍‍ഡാം എന്നെ കാത്തിരിക്കുന്നു എന്നുള്ള വിചാരം എന്‍റെ മനസ്സില്‍ ഒരേ സമയം സന്തോഷവും ആകാംക്ഷയും കുത്തി നിറക്കുന്നുണ്ട്. ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പെന്‍ഹേഗെനില്‍ നിന്നും നെതെര്‍ലാണ്ടിന്‍റെ തലസ്ഥാന നഗരമായ ആംസ്റ്റെര്‍‍ഡാമിലേക്ക് ഒരു റോഡ്‌ യാത്ര.…Read more …